- Advertisement -

- Advertisement -

ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തി

0

ഷട്ടില്‍ മാനിയ പൊഴുതനയുടെ ഒന്നാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 20.,21 തീയതികളില്‍ കുട്ടിപ്പ സ്മാരക ജംഗ്ഷന്‍ കോര്‍ട്ടില്‍ നടന്നു.പൊഴുതന പഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഭാസി അധ്യക്ഷനായിരുന്നു.സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളിലായി 64 ടീമുകള്‍ പങ്കെടുത്തു. സിംഗിള്‍സ് വിഭാഗത്തില്‍ പുല്‍പ്പള്ളിയില്‍ നിന്നുള്ള അരവിന്ദ് ചാമ്പ്യനായി. ഡബിള്‍സ് വിഭാഗത്തില്‍ അരവിന്ദ് & സിദ്ധാര്‍ദ്ധ് സഖ്യം ചാമ്പ്യന്മാരായി.ഭാസി മാഷിനെ ചടങ്ങില്‍ ആദരിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി. പ്രസാദ് അദ്ദേഹത്തിന് ‘INSPIRATIONAL AWARD’ സമ്മാനിച്ചു.എമര്‍ജിങ് പ്ലെയര്‍ ആയി അരവിന്ദനെ തെരഞ്ഞെടുത്തു.സമ്മാനവിതരണം കല്‍പ്പറ്റ ബ്ലോക്ക് മെമ്പര്‍ എം സൈദ് നിര്‍വഹിച്ചു.ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ശിഹാബ്, വൈസ് ചെയര്‍മാന്‍ ഇല്യാസ് പി കെ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page