കല്‍പ്പറ്റ നഗരസഭ നിര്‍മിച്ച പുതിയ ശുചിമുറി ഇതുവരെയും ഉദ്ഘാടനത്തിനൊരുങ്ങിയിട്ടില്ല. ഇതുകാരണം് ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ ബുദ്ധിമുട്ടിലായി.കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ സമീപത്തായി നഗരസഭ നിര്‍മിച്ച ശുചിമുറി ഇതുവരെയും തുറന്ന്കൊടുക്കാത്തത് പൊതുജനങ്ങളെ വലയ്ക്കുന്നു.ടൗണിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശുചിമുറി ഇല്ലാത്തതിനെ തുടര്‍ന്നാണ് നഗരസഭ മുന്‍ കൈയ്യെടുത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. എന്നാല്‍ ശുചിമുറി ഉദ്ഘാടനം ചെയ്യാതായതെടെ കെട്ടിടത്തിനു ചുറ്റും മലമൂത്ര വിസര്‍ജ്ജനവും, സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും നടക്കുന്നു. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതും കെട്ടിടത്തിനു ചുറ്റുമാണ്. 2000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച ഈ കെട്ടിടം പണികളെല്ലാം പൂര്‍ത്തിയി. വൈദ്യുതീകരണം മാത്രമാണ് അവശേഷിക്കുന്നത്. രണ്ടു നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തില്‍ താഴെത്തെ നിലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടായിരുന്നു. ഒന്നാം നിലയില്‍ സ്ത്രീകള്‍ക്ക് വിശ്രമമുറിയും ക്ലോക്ക് മുറിയുമുണ്ട്.എത്രയും പെട്ടെന്ന് ശുചിമുറി കെട്ടിടം ഉദ്ഘാടനം ചെയ്ത പൊതുജനങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യം ശക്തമാവുകയാണ്.
- Advertisement -
- Advertisement -