- Advertisement -

- Advertisement -

കാര്‍മ്മല്‍ സ്‌കൂള്‍ വാര്‍ഷികദിനം ആഘോഷിച്ചു

0

കമ്പളക്കാട് വിളമ്പുകണ്ടം കാര്‍മ്മല്‍ സ്‌കൂള്‍ ഈ വര്‍ഷത്തെ ആനുവല്‍ ഡെ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു.2015 ല്‍ ആരംഭിച്ച സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ 5 – ാം ക്ലാസുവരെ 200റോളം കുട്ടികള്‍ പഠിക്കുന്നുണ്ട് .ഇന്നലെ വൈകിട്ടോടെ ആരംഭിച്ച ആനുവല്‍ ഡെ ആഘോഷത്തില്‍ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിസ്റ്റര്‍ മഞ്ചുള മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ കാന്തി അധ്യക്ഷയായിരുന്നു.ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഗിരീഷ് എ.ഇ മുഖ്യാതിഥിതിയായിരുന്നു. കലാപരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മഞ്ചുള സിസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിസ്റ്റര്‍ നോയല, സിസ്റ്റര്‍ യുനസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page