- Advertisement -

- Advertisement -

ചെലവുകള്‍ കുറയ്ക്കാന്‍ നടപടി വേണം

0

കന്നുകാലികളെ ചികിത്സിക്കുന്നതുള്‍പ്പടെ മൃഗചികിത്സാരംഗത്ത് ഡോക്ടര്‍മാരുടെ സേവനം മതിയായി ലഭ്യമാക്കുന്നതിനും നിലവില്‍ കര്‍ഷകര്‍ക്കുണ്ടാവുന്ന ഭാരിച്ച ചെലവുകള്‍ കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മാനന്തവാടി ക്ഷീര സംഘം 2018-19 വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സംഘം ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് പി.ടി.ബിജു
അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി മഞ്ജുഷ എം.എസ്.റിപ്പോര്‍ട്ടവതരിപ്പിച്ചു. ക്ഷീര വികസന ഓഫീസര്‍ ഇ.എം.പത്മനാഭന്‍ ,മില്‍മ സൂപ്പര്‍വൈസര്‍ ഷിജോ, സണ്ണി ജോര്‍ജ്ജ്, ബിജു അമ്പിത്തറ, തുടങ്ങിയവര്‍ സംസാരിച്ചു.മുതിര്‍ന്ന ക്ഷീരകര്‍ഷകര്‍, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page