- Advertisement -

- Advertisement -

ചുണ്ടക്കര ഇടവകയില്‍ വേറിട്ട ക്രിസ്മസ് ആഘോഷം

0

ഇത്തവണയും വേറിട്ട രീതിയില്‍ ക്രിസ്മസ് ആഘോഷങ്ങല്‍ നടത്തി ചുണ്ടക്കര ഇടവകക്കാര്‍. ഇടവകയിലെ 40 ഓളം കുടുംബങ്ങള്‍ ഒരു വീട്ടില്‍ ഒത്തുകൂടിയാണ് ക്രിസ്മസ് ആഘോഷിച്ചത്.കണിയാമ്പറ്റ പഞ്ചായത്ത് 14 -ാം വാര്‍സിലെ അമ്പലക്കുന്ന് നിവാസികളാണ് ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിച്ചത്.എല്ലാ വര്‍ഷവംു ഇതുപേലെ ക്രിസ്മസ് അഘോഷിക്കാറുണ്ട്.ഇത്തവണ ഇടവകയിലെ വിനു ഒറ്റ പ്ലാക്കിലിന്റെ വീട്ടിലാണ് ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക കുര്‍ബാനയും നടന്നു.ചുണ്ടക്കര ഇടവക ഫാദര്‍ കുരിയന്‍ വാഴയിലിന്റെ നേതൃത്വത്തിലായിരുന്നു കുര്‍ബ്ബാന. തുടര്‍ന്ന് കേക്കുമുറിയും , കരോള്‍ഗാനാലാപനവും , അന്നദാനവും , വെടിക്കെട്ടും നടന്നു.ആഘോഷങ്ങള്‍ക്ക് ടോമി, സാജന്‍, ബിജു, രാജു , അജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page