ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ആകാശ യാത്രയും മൂന്ന് ദിവസത്തെ വിനോദസഞ്ചാരവും ഒരുക്കി സന്നദ്ധ വ്യക്തികള്‍ രംഗത്ത്. ബി.ആര്.സിയിലെ ഇ.ആര് രാജി ടീച്ചറുടെ ഇടപെടലാണ് ഇവര്‍ക്കു അവസരങ്ങള്‍ ഒരുക്കിയത്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം,മാനസികമായ ഉല്ലാസവും നല്‍കേണ്ടതുണ്ടെന്നും,അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവന്ന്് സര്ഗാത്മകമായകഴിവുകള് പ്രോത്സാഹിപ്പിക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും ടീച്ചര്‍. സമൂഹിക പ്രവര്ത്തകന് നൂറുദ്ദീന്‍ ഷെയ്ക്ക് ഇവര്‍ക്കു സ്പോണ്‍സര്‍ഷിപ്പ് കണ്ടെത്തി വിദ്യാര്‍ത്ഥികളോടെപ്പം യാത്രയില്‍ പങ്കുചേര്‍ന്നു.
- Advertisement -
- Advertisement -