ആസ്റ്റര്‍ വൊളണ്ടിയേഴ്സ് പ്രളയദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി റോട്ടറി ഇന്റര്‍നാഷണലുമായി ചേര്‍ന്ന് വിഭാവനം ചെയ്ത 75 വീടുകളില്‍ വയനാട്ടില്‍ പണി പൂര്‍ത്തീകരിച്ച 25 വീടുകളുടെ താക്കോല്‍ ദാനം റോട്ടറി ഇന്റര്‍നാഷണലിന്റെ പാസറ്റ് ഡയറക്ടര്‍ സി. ഭാസ്കര്‍ നിര്‍വ്വഹിച്ചു.പരിപാടി കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സിലര്‍ ഡോ.മോഹനന് കുന്നുമ്മേല്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഡി.എം വിംസ് മെഡിക്കല്‍ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീര്‍, മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്മാന് പ്രവീജ് വി.ആര് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡിജി കാര്ത്തികേയന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി എം ഫൗണ്ടേഷന് സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിം,ഡി.എം വിംസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കേടന്,ഡോ.ഉമ്മര്‍,ആസ്റ്റര്‍ ഹോംസിന്റെ കോര്‍ഡിനേറ്റര്‍മാരായ ഡോ.ഷാനവാസ് പള്ളിയാല്‍ മുഹമ്മദ് ബഷീര്‍,കെ.സഹദേവന്,രാജേഷ്,സുഭാഷ് എന്നിവര്‍ സംബന്ധിച്ചു.ബിജേഷ് മാനുവല്‍ സ്വാഗതവും ഗീവര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
- Advertisement -
- Advertisement -