ഹരിതകേരള ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇനി ഞാനൊഴുകട്ടെ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് പദ്ധതിയുടെ ഭാഗമായി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഇടമലത്തോടിലെ നീര്‍ച്ചാലുകളുടെ പ്രവര്‍ത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ്കുമാര് നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ബെന്നി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജീനാഷാജി, സിസിലി ചെറിയാന്, ബിജു പുലക്കുടി, തോമസ് പാഴൂക്കാല, എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -