- Advertisement -

- Advertisement -

വൈത്തിരി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം

0

വൈത്തിരി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം സ്‌റ്റേജിന മത്സരങ്ങള്‍ക്ക് എന്‍.എസ്.എസ് സ്‌കൂളില്‍ തുടക്കം കുറിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗര സഭാ ചെയര്‍ പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി അധ്യക്ഷയായി.ഗസല്‍ ,നാടോടി നൃത്തം, കേരള നടനം,ഒപ്പന, കോല്‍ക്കളി, വാധ്യമേളങ്ങള്‍ ,തുടങ്ങി വിവിധ ഇനങ്ങളില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത് . ഏഴ് വേദികളിലായാണ് സ്‌റ്റേജിന മത്സരങ്ങള്‍ നടക്കുന്നത് . 18നാണ് കലോത്സവം സമാപിക്കുക സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും ഉമൈബ മൊയ്തീന്‍ കുട്ടി അധ്യക്ഷയാവും.

 

Leave A Reply

Your email address will not be published.

You cannot copy content of this page