പാമ്പ് കടിയേറ്റ് ഡി.എം വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബിനാച്ചി സ്വദേശിയായ ഏഴ് വയസ്സുകാരന് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.വിഷ ബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ഇന്നലെ തന്നെ ആന്റിവെനം നല്കി തുടങ്ങിയിരുന്നു. ആന്റിവെനം നല്കുമ്പോള് സാധാരണ കണ്ടുവരാറുള്ള ചില അസ്വസ്തതകള്‍ കാണിച്ചതിനാല്‍ ഇടവേളകള്‍ നല്കി കൊണ്ടാണ് മരുന്ന് നല്‍കിയത്.യഥാസമയത്ത് കുട്ടിയെ ആശു പത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതും എല്ലാ സജ്ജീകരണങ്ങളാടും കൂടി ചികില്‍സ നല്കാന് കഴിഞ്ഞതും തുണയായെന്ന് അവര്‍ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് ഒരു ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തി നിരീക്ഷിച്ചതിനു ശേഷം നാളെ രാവിലേയോടു കൂടി കുട്ടിയെ വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
- Advertisement -
- Advertisement -