കാവുംമന്ദം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് തരിയോട് പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.പി.സഹീറുദ്ദീന്‍ അദ്ധ്യക്ഷനായി. ഖാലിദ് ചെന്നലോട്, ജലീല്‍ പീറ്റക്കണ്ടി, എ കെ മുബഷിര്‍, എം പി ഹഫീസലി, കെ പി ഷബീറലി, അന്‍വറലി, സലീം വാക്കട, എ കെ ഷക്കീര്‍, കെ ഹാരിസ്, ഷിഹാബ് മുല്ലക്കോയ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -