ബീനാച്ചിയില്‍ നിന്നും പാമ്പ് കടിയേറ്റ് ചികില്‍സ തേടിയ 7 വയസ്സുകാരന് ആന്റി വെനം നല്കി തുടങ്ങിയതായി ഡി.എം വിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഉടനെ തന്നെ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ പാമ്പ് കടി ഏറ്റതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആന്റിവെനം നല്കി തുടങ്ങുകയുമാണ് ഉണ്ടായത്. എന്നാല്‍ ശ്വാസതടസ്സമോ മറ്റ് ബുദ്ധിമുട്ടുകളോ ഇതുവരെ കാണിച്ചിട്ടില്ല. ആവശ്യത്തിനുള്ള ആന്റി വെനം സ്റ്റോക്കുണ്ടെന്നും പീഡിയാട്രിക് വെന്റിലേറ്റര്‍, ഐ.സി.യു, സംവിധാനങ്ങള്‍, ഡയാലിസിസ് തുടങ്ങിയവ പൂര്‍ണ്ണ സജ്ജമാണെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
- Advertisement -
- Advertisement -