കമ്പളക്കാട് സി.കെ.എഫ്.സിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ഫെബിന് മെമ്മോറിയല്‍ അഖിലേന്ത്യാ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഈമാസം 20 മുതല്‍ കമ്പളക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20, 21 തീയതികളിലാണ് വൈകിട്ട് ഏഴ് മുതല്‍ പ്രത്യേകം തയ്യാറാക്കിയ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ഫൈവ്സ് ഫുട്ബോളിലെ കരുത്തരായ 32 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ഇത്തവണ 1.32 ലക്ഷം രൂപയാണ് ടൂര്‍ണമെന്റിലെ വിജയികളെ കാത്തിരിക്കുന്ന പ്രൈസ്മണി. ഒപ്പം അഞ്ചര അടി ഉയരമുള്ള ഫെബിന് മെമ്മോറിയല്‍ ട്രോഫിയും വിജയികള്‍ക്ക് സമ്മാനിക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങളില്‍ ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ മുഖ്യാഥിതിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്തംഗം പി ഇസ്മയില്‍, കണിയാമ്പറ്റ പഞ്ചായത്ത് അംഗങ്ങള്‍, സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, വൈസ് പ്രസിഡന്റ് സലീം കടവന്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
- Advertisement -
- Advertisement -