ചെറ്റപ്പാലം യോഗിമൂല വെട്ടിക്കാട്ടില്‍ അജിത്തിന്റെ വീടിന് നേരേയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്.വീടിന് മുന്‍വശത്തെ ജനല്‍ ചില്ലുകളും ഇതിന് പുറമേ കിടപ്പുമുറിയോട് ചേര്‍ന്ന ജനല്‍ ചില്ലുകളും അടിച്ച് തകര്‍ത്ത് മണ്ണെണ്ണയൊഴിച്ച് ബെഡ്ഡിന് തീവെയ്ക്കുകയുമായിരുന്നു. അജിത്ത് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. ഗര്‍ഭിണിയായ ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുല്‍പ്പള്ളി പോലീസിന് സംഭവുമായി ബന്ധപ്പെട്ട് അജിത്ത് പരാതി നല്കി.
- Advertisement -
- Advertisement -