- Advertisement -

- Advertisement -

സഹോദരങ്ങള്‍ക്ക് കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി.

0

ഒരു നാടിനെ കണ്ണീരിലാഴ്ത്തി സഹോദരന്മാര്‍ക്ക് യാത്രാമൊഴി. കഴിഞ്ഞദിവസം താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട വെള്ളമുണ്ട പുളിഞ്ഞാല്‍ സ്വദേശികളായ സഹോദരന്മാരുടെ സംസ്‌കാരം പുളിഞ്ഞാല്‍ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍ നടന്നു. ആയിരക്കണക്കിനാളുകളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ വീട്ടിലും പള്ളിയിലും എത്തിയത്.കഴിഞ്ഞദിവസം താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പുളിഞ്ഞാല്‍ വല്ലാട്ടില്‍ ജോസ് എല്‍സി ദമ്പതികളുടെ മക്കളായ ജിനില്‍ ജോസ് , ജിനീഷ് ജോസ് എന്നിവരുടെ മൃതദേഹമാണ് ആണ് വൈകുന്നേരം മൂന്നരയോടെ പുളിഞ്ഞാല്‍ ക്രിസ്തുരാജ ദേവാലയം സെമിത്തേരിയില്‍ സംസ്‌കരിച്ചത്. നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നലെ 7 മണിയോടെയാണ് മൃതദേഹം സ്വവസതിയില്‍ എത്തിച്ചത്. നാനാ തുറകളില്‍പ്പെട്ട ആയിരക്കണക്കിനാളുകളാണ് മൃതദേഹം ഒരു നോക്ക് കാണാനായി വീട്ടിലെത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page