- Advertisement -

- Advertisement -

പുഞ്ചിരി പദ്ധതിക്ക് തുടക്കമായി

0

സമ്പൂര്‍ണ മുഖവൈകല്യ രഹിത ജില്ലയായി വയനാടിനെ മാറ്റുക എന്നലക്ഷ്യത്തോടെ ‘പുഞ്ചിരി’ പദ്ധതിക്ക് തുടക്കമായി. മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ആദ്യ മുച്ചിറി വൈകല്യ നിവാരണ ക്യാംപ് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍ ഉദ്ഘാടനം ചെയ്തു. സെന്റ് ജോണ്‍സ് ആംബുലന്‍സ്, വേവ്സ് ഇന്ത്യ, ജ്യോതിര്‍ഗമയ, പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ വികാരി ഫാ. പി.സി. പൗലോസ് അധ്യക്ഷനായിരുന്നു. വേവ്സ് ഇന്ത്യ ചെയര്‍മാന്‍ കെ.എം. ഷിനോജ്, സെന്റ് ജോണ്‍സ് ആംബുലന്‍സ് ജില്ലാ ചെയര്‍മാന്‍ ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, നാഷ്‌നല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡ് അംഗം ബെസി പാറയ്ക്കല്‍, കെ.എസ്. സാലു, അസൈനാര്‍ പനമരം, ഡോ. മാളവിക, ഫാ. എല്‍ദോ വട്ടമറ്റം, എബിന്‍ പി. ഏലിയാസ്, ജെറീഷ് പാണ്ടിക്കടവ്, കെ.പി. മുരളീധരന്‍, റൈഹാനത്ത് റഷീദ്, ടി.കെ. ഷക്കീര്‍ അലി, കെ. അനിര്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page