വയനാടിന്റെ ഭൗതിക പുരോഗതിക്കു വേണ്ടി സ്വന്തംകാര്യങ്ങള്‍ മാറ്റിവെച്ച് പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഫാ. പൗലോസ് പൂമറ്റത്തില്‍ അന്തരിച്ചു.എറണാകുളം ജില്ലയിലെ കടമറ്റം കരയില്‍ 1925 ഏപ്രില്‍ 23നാണ് പൗലോസ് പൂമറ്റത്തില്‍ കോര്‍ എപ്പിസ്കോപ്പ ജനിച്ചത്. 68 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈദികപട്ടം സ്വീകരിച്ച് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ തുടര്‍ച്ചയായി 47 വര്‍ഷം വികാരിയായിരുന്നു.ചീങ്ങേരി,തൃക്കൈപ്പറ്റ,പുല്പള്ളി, കണിയാമ്പറ്റ,കാര്യമ്പാടി എന്നിവിടങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുന്നതിനും സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ്,കാര്യമ്പാടി കണ്ണാശുപത്രി തുടങ്ങിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ബത്തേരി സെന്റ്മേരീസ് കോളേജ് ഗവേണിങ് ബോര്‍ഡംഗം, മീനങ്ങാടി YMCA മെമ്പര്‍ കാര്യമ്പാടി കണ്ണാശുപത്രി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുരുന്നു.സംസ്കാരം നാളെ 2 മണിയ്ക്ക് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍
- Advertisement -
- Advertisement -