- Advertisement -

- Advertisement -

കമ്പളക്കാടിന് ഇനി ഫുട്ബോള്‍ ആരവം

0

സംസ്ഥാന കായിക വകുപ്പിന്റെയും കേരള സംസ്ഥാന സ്പോട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ എം.വേലായുധന്‍ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഫ്‌ളാഗ് ഓഫ് ചെയ്തു.ഈ മാസം 14, 15 തീയ്യതികളിലായി കമ്പളക്കാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ജില്ലയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ബീച്ച് ഗെയിംസ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കു മുന്നോടിയായി കമ്പളക്കാട് ബസ്സ്റ്റാന്റ് പരിസരത്ത്‌നിന്ന് നടത്തിയ വിളംബര ഘോഷയാത്രയില്‍ നിരവധി കായിക പ്രേമികള്‍ പങ്കെടുത്തു. തുടര്‍ന്ന് പങ്കെടുക്കുന്ന പ്രമുഖ ടീമുകളുടെ ജേഴ്സി പ്രകാശനവും നടന്നു.ചടങ്ങില്‍ സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ മെമ്പര്‍ കെ. റഫീഖ് മുഖ്യാത്ഥിതിയായിരുന്നു.ജില്ലാ പഞ്ചയത്ത് മെമ്പര്‍ പി. ഇസ്മയില്‍, സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, കെ.എം. ഫ്രാന്‍സിസ്, മോയിന്‍ കടവന്‍, കെജി സഹദേവന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page