കല്‍പ്പറ്റ – പടിഞ്ഞാറത്തറ-വാരാമ്പറ്റ റൂട്ടില്‍ 15 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്സ് പണിമുടക്ക് മാറ്റി വെച്ചതായി ബസ്സ് ഉടമകള്‍. സി.കെ.ശശീന്ദ്രന് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജീനീയറും ബസ്സ് ഉടമകളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്മാറുന്നത്.രണ്ട് ദിവസത്തിനകം വലിയ കുഴികള്‍ അടയ്ക്കുമെന്നും 10 ദിവസത്തിനകം റോഡ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന ഉറപ്പിന്മേലാണ് സമരം മാറ്റി വെച്ചതെന്നും ബസ്സ് ഉടമകള്‍ അറിയിച്ചു
- Advertisement -
- Advertisement -