ഇന്ന് രാവിലെ ഗുരുമന്ദിരം ഭാഗത്തെ തോട്ടത്തില്‍ നിന്നും റോഡ് മുറിച്ചുകടന്ന കടുവയുടെ മുന്നില്‍ നിന്ന് പാലളക്കാന്‍ പോയ ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് കടുവക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം കാട്കയറി മൂടി കിടക്കുകയാണ് .ഇവിടെ കടുവ തമ്പടിച്ചിട്ടുണ്ട് എന്ന സംശയത്തെ തുടര്‍ന്ന് ,നാട്ടുകാരും ,വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.അതിരാറ്റുക്കുന്ന് പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിതീകരിച്ചതോടെ ,നാട്ടുകാര്‍ ഭീതിയിലാണ് .
- Advertisement -
- Advertisement -