തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഏഴുമാസമായി മുടങ്ങിക്കിടക്കുന്ന കൂലി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ കൊടുക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് എല്‍സി ജോര്‍ജ് അദ്ധ്യക്ഷയായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് നീക്കത്തിനെതിരെയും, തൊഴിലെടുക്കുന്ന തൊഴിലാളികളുടെ കൂലി സമയബന്ധിതമായി വിതരണം ചെയ്യുക, പ്രതിദിന കൂലി ചുരുങ്ങിയത് 600 രൂപ ആക്കുക, ജോലി സമയം 9 മണി മുതല്‍ 4 മണി വരെ ആക്കുക, തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും. ജില്ലാ സെക്രട്ടറി എ എന്‍ പ്രഭാകരന്‍, ട്രഷറര്‍ എ വി വിജയന്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -