സ്‌പെയ്‌സ് കള്‍ച്ചറല്‍ സെന്ററും ബത്തേരി നഗരസഭയും സംയുക്തമായി കോഴിക്കോട് ഹെല്‍പിംഗ് ഹാന്റ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവത്ക്കരണവും നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌പെയ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ് ചൂര്യന്‍ അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍ പി.പി അയ്യുബ്, ഐഎസ്എം സാമൂഹ്യക്ഷേമ ജില്ലാ കണ്‍വീനര്‍ ഫൈസല്‍ എം.ടി, ഹെല്‍പിംഗ് ഹാന്റ്‌സ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ റഷീദ് മാങ്കാവ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി പ്രദേശത്തെ 250ഓളം ആളുകള്‍ക്ക് സൗജന്യ പരിശോധന നല്‍കി
- Advertisement -
- Advertisement -