വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് കല്‍പ്പറ്റയില്‍ പ്രതിഷേധ സംഗമം നടത്തി.ഞങ്ങള്‍ക്കും ജീവിക്കണം നിര്‍ഭയരായി എന്ന തലക്കെട്ടില്‍ ഉന്നാവ് ഹൈദരാബാദ് തെരുവില്‍ പെണ് നിലവിളി ഉയരുമ്പോള്‍ നിസ്സംഗരായി നില്ക്കുന്ന ഭരണകൂടത്തിനെതിരെ പെണ്‍രോഷം ഉയര്‍ത്തിയാണ് പ്രതിഷേധ സംഗമം നടത്തിയത്. സ്ത്രീ സുരക്ഷ ഭരണകൂട ബാധ്യതയാണെന്നും കുറ്റവാളികള്‍ക്ക് കാലതാമസം ഇല്ലാതെ ശിക്ഷ നടപ്പിലാക്കണമെന്നും ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.കെ.റഹീന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. മേഴ്സി മാര്ട്ടിന് , ജമീല ഷരീഫ് ,ഷമീമ , ജമീല മേപ്പാടി എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -