- Advertisement -

- Advertisement -

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് കൂട്ടസ്ഥലം മാറ്റം

0

ജില്ലയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് കൂട്ടസ്ഥലം മാറ്റം.46 ഡ്രൈവര്‍മാരെയാണ് വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ പേരില്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത്. തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്. 75 ഡ്യൂട്ടി ചെയ്താല്‍ ആദ്യം ജോലി ചെയ്ത ഡിപ്പോയിലേക്ക് തന്നെ സ്ഥലം മാറ്റുമെന്ന വ്യവസ്ഥയിലാണ് 46 ഡ്രൈവര്‍മാര്‍ക്ക് സ്ഥലം മാറ്റം. മാനന്തവാടി ഡിപ്പോയിലെ 15 ഡ്രൈവര്‍മാരെയും കല്‍പ്പറ്റയിലെ 20 ഡ്രൈവര്‍മാരെയും ബത്തേരി ഡിപ്പോയിലെ 11 ഡ്രൈവര്‍മാരെയുമാണ് സ്ഥലം മാറ്റിയത്. വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായി സ്ഥലം മാറ്റിയവര്‍ തിരുവന്തപുരത്ത് ഇന്ന് ജോലിയില്‍ കയറണം. മറ്റു ജില്ലകളില്‍ നിന്ന് അറേഞ്ച്‌മെന്റിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ജോലി ചെയ്യുന്നുണ്ട്. 75 ഡ്യൂട്ടി കഴിഞ്ഞിട്ടും നേരത്തെ വര്‍ക്ക് അറേഞ്ച്‌മെന്റിലെത്തിയ ഡ്രൈവര്‍മാരെ സ്വന്തം ഡിപ്പോയിലേക്ക് തിരിച്ചയച്ചിട്ടില്ല. ഇന്ന് ജോയിന്റ് ചെയ്യുന്നവരുടെ ഗതിയും ഇതുവരെ തന്നെയാകുമോ എന്നാണ് ആശങ്ക.

Leave A Reply

Your email address will not be published.

You cannot copy content of this page