ഡിസംബര്‍ ഒന്നിന് പനമരത്തു നടന്ന ജില്ലാ പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി തോട്ടം മേഖലയായ മേപ്പാടിയ്ക്ക് പുതിയ അംഗീകാരം നേടിയിരിക്കുകയാണ് മേപ്പാടി സ്വദേശിയും മുന്‍ പട്ടാളക്കാരനുമായ ബി രമേശ്. 5 ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ശരീര സൗന്ദര്യത്തില്‍ ശ്രദ്ധാലുവായിരുന്ന രമേശ്. ഇപ്പോള്‍ മേപ്പാടി സെന്‍ട്രല്‍ ബാങ്കില്‍ സായുധ പാറാവുകാരനാണ്.2011 നവംബറില്‍ റിട്ടയര്‍മെന്റിന് ശേഷം വീണ്ടും പരിശീലനം നടത്തി. 2014 ജനുവരിയില്‍ കല്‍പ്പറ്റയില്‍ നടന്ന 70 കിലോ വിഭാഗം ശരീരസൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ വയനാട് ആയി തിരഞ്ഞെടുക്കപ്പെട്ടു. 2014 ജനുവരിയില്‍ തന്നെ കാസര്‍ഗോഡ് നടന്ന മിസ്റ്റര്‍ കേരള ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 70 കിലോ സീനിയര്‍ വിഭാഗത്തില്‍ 2-ാംസ്ഥാനം നേടിയ രമേശ് 2014 മേയില്‍ ഔറംഗാബാദില്‍ നടന്ന മിസ്റ്റര്‍ ഇന്ത്യ മത്സരത്തിലും പങ്കെടുത്തു. 2016 മുതല്‍ മേപ്പാടി സെന്‍ട്രല്‍ ബാങ്കിലാണ് ജോലി. 2018ല്‍ കല്‍പ്പറ്റ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക്സില് ഷോട്ട്പുട്ട് ,ഡിസികസ് ത്രോ എന്നിവയില്‍ സ്വര്‍ണ്ണമെഡലും ജാവലിന്‍ ത്രോയില്‍ വെള്ളിമെഡലും നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മേപ്പാടി ബ്രോണ്‍സ് മള്‍ട്ടി ജിമ്മില്‍ ട്രെയിനറാണ്.
- Advertisement -
- Advertisement -