- Advertisement -

- Advertisement -

ഉപജീവനം പദ്ധതി

0

മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കുളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഉപജീവനം പദ്ധതിയുടെ ഭാഗമായി പാളക്കൊല്ലി ആദിവാസി കോളനിയിലെ ചണ്ണിയുടെ കുടുംബത്തിന് കോഴിക്കുഞ്ഞുങ്ങളെയും കൂടും വിതരണം ചെയ്തു. ബത്തേരി ഉപജില്ലാ സ്‌കുള്‍ കായികമേളയില്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്റ്റാളുകളില്‍ നിന്ന് ലഭിച്ച പണം സ്വരൂപിച്ചാണ് അപുര്‍വ്വ രോഗത്താല്‍ എണീറ്റ് നടക്കാന്‍ കഴിയാതെ വീല്‍ചെയറില്‍ കഴിയുന്ന ചണ്ണിയുടെ കുടുംബത്തിന് സഹായഹസ്തവുമായി വിദ്യാര്‍ത്ഥികള്‍ എത്തിയത്. വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ഷെല്‍ജന്‍ ചാലക്കല്‍ നിര്‍വഹിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ലിയോ മാത്യു, എന്‍ എസ് എസ് പ്രോഗ്രാം കോഡിനേറ്റര്‍ ഷീന പി.ഔസേപ്പ്, പിടിഎ പ്രസിഡണ്ട് ബാബു മരോട്ടിമുട്ടില്‍, ജോഴസണ്‍, ജെയിന്‍, ഫെമിന, ക്രിസ്റ്റോ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page