പടിഞ്ഞാറത്തറ എ യു പി സ്കൂളില്‍ ഡിസംബര്‍ മാസത്തിലെ അസംബ്ലി വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്കുന്നു. സയന്‍സ് ദിനാചരണം വ്യത്യസ്തമായ രീതിയിലായിരുന്നു ഉദ്ഘാടനം ചെയ്തത്. എണ്ണയും തീപ്പെട്ടിയും ഇല്ലാതെ നിലവിളക്ക് കൊളുത്തി നടത്തിയ ഉദ്ഘാടനം കുട്ടികള്‍ക്ക് പുത്തന്‍ അറിവായി. സ്കൂള്‍ മാനേജര്‍ കെ ടി ശ്രീധരന് മാസ്റ്ററാണ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. ഓരോ ദിവസവും വ്യത്യസ്തമായ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് അസംബ്ലി നടത്തുന്നത്. തിങ്കളാഴ്ച ദിവസങ്ങളില്‍ മലയാളം, ചൊവ്വാഴ്ച ഇംഗ്ലീഷ്, ബുധനാഴ്ച സാമൂഹ്യ ശാസ്ത്രം, വ്യാഴാഴ്ച സയന്‍സ്, വെള്ളിയാഴ്ച്ച ഗണിതശാസ്ത്രം എന്ന രീതിയില്‍ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്കി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അസംബ്ലിയില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് പി സുനീര്‍, പുഷ്പത്തൂര്‍ വിനോദ് കുമാര്‍, ഷീബ എ കെ എന്നിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -