പുത്തുമല ദുരിതബാധിതരെ ചൂഷണം ചെയ്യുന്ന മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി. വൈ. എഫ് നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സുമനസ്സുകളായ വ്യക്തികളും സന്നദ്ധ സംഘടനകളും ശേഖരിച്ച് ദുരിതബാധിതര്‍ക്കായി എത്തിച്ചു കൊടുത്ത സാധനങ്ങള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാതെ നശിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും.യു.ഡി.എഫ്.പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.ഹംസ ഉദ്ഘാടനം ചെയ്തു.ഹാരിസ് അദ്ധ്യക്ഷനായിരുന്നു. പി.കെ.അഷ്‌റഫ്, സി.ശിഹാബ്, ബി.സുരേഷ് ബാബു, മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ലുഖ്മാന്‍, സുലൈമാന്‍, രജീഷലി, രോഹിത് ബോധി തുടങ്ങിയവര്‍ സംസാരിച്ചു
- Advertisement -
- Advertisement -