സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ ബാസക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയം നേടിയ പുല്‍പ്പള്ളി ക്യപാലയ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. സ്വീകരണ സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലിപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ യു ഉലഹന്നാന് അധ്യക്ഷനായിരുന്നു ജില്ലാ പഞ്ചായത്തംഗം വര്‍ഗിസ് മുരിയന്‍ കാവില്‍,ഗ്രാമ പഞ്ചായത്തംഗം സണ്ണി തോമസ്, മുള്ളന്‍കൊല്ലി സര്‍വ്വിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് സ്റ്റീഫന്‍ പുകുടിയില്‍, കൃപാലയ സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍സ് മരിയ, കെ ആര് ജയരാജ്, സി.ഡി. ബാബു എന്നിവര്‍ സംസാരിച്ചു
- Advertisement -
- Advertisement -