ഭോപ്പാലില്‍ നടന്ന ദേശീയ ജൂനിയര്‍ സ്കൂള്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 4 x 400 മീറ്റര്‍ റിലെയില്‍ ഗോള്‍ഡ് മെഡലും, 400 മീറ്ററില്‍ ആറാം സ്ഥാനവും കരസ്ഥമാക്കിയ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ എസ്. കിരണിന് വയനാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്മാന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഹാരാര്‍പ്പണം നടത്തി. ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, സെക്രട്ടറി സീസര്‍ ജോസ്, അത്ലറ്റിക്ക് കോച്ച് ടി. താലീബ്, സതീഷ് കുമാര്‍, അഭിലാഷ്, രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ കായികതാരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -