- Advertisement -

- Advertisement -

ആയുഷ് ഗ്രാമം യോഗ പരിശീലനം ആരംഭിച്ചു.

0

ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലെ പള്ളിക്കല്‍ ഗവ.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു. വാര്‍ഡ് മെമ്പറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സനുമായ ആമിന അവറാന്‍ അധ്യക്ഷയായിരുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍മാരായ ജില്‍സണ്‍ തുപ്പുംകര,ആശ മേജോ,മെമ്പര്‍ ബിനു കുന്നത്ത്,ഹെഡ്മിസ്ട്രസ് സവിതമ്മ മാത്യു എന്നിവര്‍ സംസാരിച്ചു.ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫിസര്‍ ഡോ. സിജോ കുര്യാക്കോസ് ബോധവല്‍ക്കരണ ക്ലാസ്സിനു നേതൃത്വം നല്‍കി. യോഗ ഡെമോണ്‍സ്ട്രേറ്റര്‍ അക്ഷയയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page