ചീരാല്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് സീഡ് ക്ലബിന്റ നേതൃത്വത്തില്‍ പ്രകൃതി പഠന സെമിനാര്‍ സംഘടിപ്പിച്ചു.കൂട്ടുകൂടാം പ്രകൃതിയുമായി എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് ഫേണ്സ്നാച്ചര് കണ്‍സര്‍വേഷന്‍ പ്രസിഡന്റ് പി.എ വിനയന് ഉദ്ഘാടനം ചെയ്തു. സെമിനാറിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം വിവിധയിനം നെല്‍വിത്തുകളുടെ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു.സീഡ് കണ്‍വീനര്‍ ഹാരിസ് പൈക്കാട്ട്, സില, സോണി ജോര്‍ജ്, കമല തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -