കേരള എന്‍ ജി ഒ യൂണിയന് ജില്ലാ കായിക മേള
കേരള എന്‍ ജി ഒ യൂണിയന്റെ ആറാമത് ജില്ലാ കായിക മേള മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ സംസ്ഥാന സ്പോര്‍ട്ട്സ് കൗണ്‍സില്‍ അംഗം കെ റഫീഖ് ഉദ്ഘാടനം ചെയ്തു. യുണിയന്‍ ജില്ലാ പ്രസിഡണ്ട് കെ ആനന്ദന് അധ്യക്ഷനായിരുന്നു. ദേശീയ വനിതാ ക്രിക്കറ്റ് താരം സജ്ന സജീവന് മുഖ്യാതിഥിയായിരുന്നു.വി കെ ഷാജി, കെ സേതുമാധവന് എന്നിവര്‍ സംസാരിച്ചു. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ, വൈത്തിരി എന്നിവിടങ്ങളില്‍ നിന്നായി 100 ഓളം ജീവനക്കാര്‍ കായിക മേളയില്‍ പങ്കെടുത്തു.