- Advertisement -

- Advertisement -

കള്ളനോട്ട് കേസ് പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവ്.

0

പ്രമാദമായ കള്ളനോട്ട് കേസില്‍ മൂന്ന് പ്രതികള്‍ക്കും പത്ത് വര്‍ഷം തടവ്. കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.2011 ഡിസംബര്‍ 18-നാണ് കേസിന്റെ തുടക്കം.ഒന്നാം പ്രതി കൊടുവള്ളി വാവാട് തെക്കേടത്ത് ടി. അഹമദ് മുക്താര്‍,രണ്ടാം പ്രതി കൊടുവള്ളി വാവാട് നീരുട്ടു പൊയ്ല്‍ എന്‍ പി അനീസ് ,മൂന്നാം പ്രതി വാവാട് മൈലാഞ്ചി കരാമല്‍ എന്‍ കെ സുഹൈബ് എന്നിവര്‍ക്കാണ് പത്ത് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.ബത്തേരിയിലെ ഐ ടൂണ്‍സ് എന്ന മൊബൈല്‍ കടയില്‍ നൂറ് രൂപയുടെ രണ്ട് കള്ളനോട്ടുകള്‍ നല്‍കി റീചാര്‍ജ് കൂപ്പണ്‍ വാങ്ങുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. ബത്തേരി എ.എസ്.ഐ. ആയിരുന്ന സുന്ദരനാണ് കേസ് ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് കള്ളനോട്ട് കേസായതിനാല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് കോഴിക്കോട് സബ് യൂണിറ്റിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ കെ.വി. പ്രമോദനാണ് പ്രധാന ഘട്ടത്തിലെല്ലാം അന്വേഷണം നടത്തിയത്. കള്ളനോട്ടടിക്കുന്ന യന്ത്രങ്ങള്‍, പേപ്പര്‍, മറ്റ് സാമഗ്രികള്‍, കമ്പ്യൂട്ടര്‍ എന്നിവയും കള്ളനോട്ടുകളും പിടിച്ചെടുത്തു. വന്‍തോതിലുള്ള കള്ള നോട്ട് ഇടപാട് നടത്തുന്ന സംഘമാണ് ഇവരെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Leave A Reply

Your email address will not be published.

You cannot copy content of this page