- Advertisement -

- Advertisement -

മരിച്ചത് മദ്യലഹരിയില്‍

0

പുല്‍പ്പള്ളി പൈക്ക മൂല നായ്ക്കകോളനിയില്‍ വിജയന്‍ മരിച്ചത് മദ്യലഹരിയില്‍ വീണ് ഉണ്ടായ പരുക്കിനെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം,

മദ്യലഹരിയില്‍ ബന്ധുവും അയല്‍വാസിയുമായ ഗോപിയുമായി വഴക്കുണ്ടാവുകയും ഗോപിയുടെ തലക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ബുധനാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.ഗോപിയുടെ പഴയ വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട സ്ഥലത്താണ് വിജയന്‍ വീണുകിടന്നത് അവിടെ കിടന്ന് മരിച്ചെന്നും വ്യാഴാഴ്ച്ച രാവിലെ ഭാര്യയും മകനും ചേര്‍ന്ന് മൃതദേഹം വീട്ടുമുറ്റത്തേക്ക് വലിച്ചുകൊണ്ടുവന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം ശരീരം തണുത്തുറഞ്ഞതിനാല്‍ മുറ്റത്ത് തീ കൂട്ടി ചുടാക്കിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.വിജയറെ മരണവുമായി ബന്ധപ്പെട്ട് വേറെ പരാതികളോമൊഴികളോ പോലീസിന് ലഭിച്ചിട്ടില്ല.എങ്കിലും വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page