വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മേപ്പാടിയില്‍ പഴശ്ശി ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. അക്ഷരം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും സെമിനാറിലെ വിഷയാവതരണവും പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയദേവന്‍ നിര്‍വ്വഹിച്ചു.ചരിത്രം, ദേശീയത, ഇന്ത്യയുടെ ബഹുസ്വരമാനങ്ങള്‍ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. എ.കെ.രാജേഷ്, കെ.വിശാലാക്ഷി, പി.കെ.ബാബുരാജ്, കെ.ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -