സംസ്ഥാന പുരുഷ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 6 വരെ പനമരം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അകാലത്തില്‍ പൊലിഞ്ഞുപോയ സ്റ്റേറ്റ് വോളിബോള്‍ താരം ജെ എസ് ശ്രീരാമിന്റെ പേരിലുള്ള പ്രത്യേകം തയ്യാറാക്കിയ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. വിവിധ ജില്ലകളിലെ ടീമുകള്‍ക്കായി സംസ്ഥാനത്തെ മികച്ച താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. ചാമ്പ്യന്‍ഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം മാനന്തവാടി എംഎല്‍എ ഒ ആര് കേളു നിര്‍വഹിക്കും. പി ബി ശിവന്, കൊച്ചി ഹമീദ്, കുനിയല്‍ അസീസ്, എം പി ഹരിദാസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -