ഉപജീവനം പദ്ധതിയുടെ ഭാഗമായി ഒരു കുടുംബത്തിന് കൈത്താങ്ങായി പള്ളിക്കുന്ന് ലൂര്‍ദ് മാതാഹയര് സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റ്. ഹൈസ്കൂള്‍ വിഭാഗത്തിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ആടിനെയും കുഞ്ഞിനെയും നല്കി ലൂര്‍ദ് മാതാ ചര്‍ച്ച് വികാരി ഫാ.സിബി ഒറ്റപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ മേഴ്സിമോള്‍, പി റ്റി എ പ്രസിഡണ്ട് ഒ.പി ജോഷി, പ്രോഗ്രാം ഓഫീസര്‍ ദീപ മരിയ ദാസ്, ആഷിഖ്, അഞ്ജന ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -