- Advertisement -

- Advertisement -

മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

കോളറാട്ടുകുന്ന് പൈക്കമൂല കോളനിയില്‍ മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി.കോളനിയിലെ വിജയനെയാണ്(45) ഇന്ന് രാവിലെയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അയല്‍വാസിയായ ഗോപിയുമായി സംഘര്‍ഷമുണ്ടായതായി കോളനിയിലുള്ളവര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ തലക്ക് പരിക്കേറ്റ ഗോപിയെ പുല്‍പള്ളി സമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. വീടിന്റെ പരിസരത്ത് അടിപിടി നടന്നതിന്റെ ലക്ഷണങ്ങളും ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്

Leave A Reply

Your email address will not be published.

You cannot copy content of this page