- Advertisement -

- Advertisement -

ഉപജീവനംപദ്ധതിയുമായി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

0

വിജയാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേത്യത്യത്തില്‍ ഉപജീവനം പദ്ധതിയുടെ ഭാഗമായി ചുണ്ടക്കൊല്ലി കോളനിയിലെ ബീനയുടെ കുടുംബത്തിന് ആടിനെ നല്‍കി. എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ പിറന്നാള്‍ ദിനാഘോഷത്തിന്റെ ഒരു പങ്ക് നീക്കിവച്ചും സ്‌കൂള്‍ മേളകളില്‍ സ്റ്റാളുകള്‍ ഇട്ട് വീട്ടില്‍ നിന്നുണ്ടാക്കി കൊണ്ടുവന്ന പലഹാരങ്ങള്‍ വിറ്റും ലഭിച്ച ഫണ്ടുകളും സ്വരുപിച്ചാണ് ആടുകളെ വാങ്ങിയത്. വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പോള്‍ നിര്‍വഹിച്ചു പ്രിന്‍സിപ്പാള്‍ ടി.സന്തോഷ് അദ്ധ്യക്ഷനായിരുന്നു. പ്രാഗ്രാം ഓഫീസര്‍ എം വൈ.നിഷ,അലീന,മേരി ജോസഫ്,രാകേഷ് രാമകൃഷ്ണന്‍ ,ബീന ചുണ്ടക്കൊല്ലി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page