സ്ത്രീ പുരുഷനോടൊപ്പം എന്ന സന്ദേശം ഉയര്‍ത്തി ജന്‍ഡര്‍ ഫെസ്റ്റ് നടത്തുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അതിജീവനം 2019 എന്ന പേരില്‍ കല്‍പ്പറ്റ വിജയ പമ്പ് പരിസരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷനും വയനാട് ജില്ലാ പഞ്ചായത്തും സംയുക്തമായാണ് അതിജീവനം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയോടനുബന്ധിച്ച് ലിംഗസമത്വവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ സംഘടിപ്പിക്കും.സാമൂഹിക ജീവിതത്തില്‍ സ്ത്രീയും പുരുഷനും ഇഴചേര്‍ന്ന് എടുക്കേണ്ട കുടുംബപരവും , സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തിലേക്ക് സമൂഹത്തെ പിടിച്ച് നടത്തുക എന്നതാണ് ജെന്‍ഡര്‍ ഫെസ്റ്റ് ലക്ഷ്യമിടുന്നത്.
- Advertisement -
- Advertisement -