ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജില്ലയിലെ മൂന്നാമത്തെ കോഫി ഹൗസ് ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബത്തേരി ചുങ്കം നഗരസഭ ഷോപ്പിംഗ് കോംപ്ലക്സില്‍ കോഫീ ഹൗസിന്റെ ഉദ്ഘാടനം സംസ്ഥാന തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡണ്ട് പി വി ബാലകൃഷ്ണന് അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്മാന് ടി എല്‍ സാബു ആദ്യവില്പന നടത്തി. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാ ഷാജിയടക്കം ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ- സാമൂഹിക – വ്യാപാരി നേതാക്കളും നഗരസഭ സെക്രട്ടറിയും പങ്കെടുത്തു.
- Advertisement -
- Advertisement -