സര്‍വജന സ്കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് യുവജനതാദള്‍ (ലോക്താന്ത്രിക്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.കുട്ടിയുടെ മരണത്തില്‍ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുക, വയനാട് മെഡിക്കല്‍ കോളേജ് ഉടന്‍തന്നെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുക, വയനാട്ടിലെ മുഴുവന്‍ വിദ്യാലയങ്ങളിലും സുരക്ഷിതത്വം ഉറപ്പുവരുത്തുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേധാവിത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച് . മാര്‍ച്ച് യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ്, പി.കെ പ്രവീണ്‍ ഉദ്ഘാടനം ചെയ്തു, ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് വി പി വര്‍ക്കി, ഇ,കെ സജിത്ത്,പി.എം ലിജീഷ്, ഷബീര്‍ അലി, സിപി റഹീസ്. അജ്മല്‍ സജിത്ത്. തുടങ്ങിയവര്‍ സംസാരിച്ചു..
- Advertisement -
- Advertisement -