നെല്‍വിത്തുകളുടെ സംരക്ഷകനും പാരമ്പര്യ കര്‍ഷകനുമായ ചെറുവയല്‍ രാമനെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു. പരമ്പരാഗത കര്‍ഷകനും എഴുത്തുകാരനും പൊതു പ്രവര്‍ത്തകനുമായ ഏച്ചോം ഗോപിയുടേതാണ് ആശയം. ജോയ് പാലക്കമൂലയാണ് സംവിധാനം. രാജേഷ് എവണ്‍ ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചു. കൃഷി വകുപ്പ് സംഘടിപ്പിച്ച പ്രീ വൈഗയോടനുബന്ധിച്ച് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. സി.കെ. ശശീന്ദ്രന് എം.എല്‍. ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ഏച്ചോം ഗോപിയും ചടങ്ങില്‍ സംബന്ധിച്ചു.
- Advertisement -
- Advertisement -