വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂള്‍ നാളെ പ്രവര്‍ത്തനം പുനരാംഭിക്കാന്‍ സര്‍വക്ഷിയോഗത്തില്‍ തീരുമാനം. യു.പി വിഭാഗത്തിന് ഒരാഴ്ച്ച അവധി നല്കിയ ശേഷം ഡിസംബര്‍ രണ്ടിന് ക്ലാസുകള്‍ ആരംഭിക്കും.അപകടമുണ്ടായ കെട്ടിടം പൊളിച്ച് നീക്കാനും തീരുമാനം.വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ മെഗാ ശുചീകരണ യജ്ഞം നടത്തിയ ശേഷം ചൊവ്വാഴ്ച ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് ക്ലാസുകള്‍ പുനരാരംഭിക്കാന്‍ ആണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായത്. യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കും. ഡിസംബര്‍ രണ്ടിന് മറ്റൊരു കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കാനും തീരുമാനിച്ചു.സ്കൂള്‍ പ്രവര്‍ത്തനത്തിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ഐ സി ബാലകൃഷ്ണന് എം എല്‍ എ പറഞ്ഞു. കുട്ടിക്ക് പാമ്പുകടിയേറ്റ യുപി വിഭാഗം കെട്ടിടം പൂര്‍ണമായി പൊളിച്ചു മാറ്റും. സര്‍ക്കാര്‍ അനുവദിച്ച രണ്ടു കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പ്ലാന്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. രണ്ടു നിലകളിലായി 10 ക്ലാസ് റൂമുകളും 20 ശുചിമുറികളുമാണ് പുതിയ കെട്ടിടത്തില്‍ ഉണ്ടാവുക. ഐ സി ബാലകൃഷ്ണന് എം എല്‍ എ യുടെ അധ്യക്ഷതയിലാണ് സര്‍വകക്ഷി യോഗം നടന്നത്.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു
- Advertisement -
- Advertisement -