സുല്‍ത്താന്‍ബത്തേരി താലൂക്ക് സമസ്തയുടെ നേതൃത്വത്തില്‍ നബിദിനസന്ദേശ റാലിയും സമ്മേളനവും നടത്തി. ബത്തേരി ടൗണില്‍ ദഫ്മുട്ടിന്റെ അകമ്പടിയോടെ നടത്തിയ റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. തുടര്‍ന്ന് സ്വതന്ത്രമൈതാനിയില്‍ നടന്ന സമ്മേളനം ഷിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി മണിച്ചിറ അധ്യക്ഷനായിരുന്നു. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഹനീഫല്‍ ഫൈസി, ഉമ്മര്‍ ഫെസി, ഹംസ ഫൈസി, ടി മുഹമ്മദ്, ഹാരിസ്, പി പി അയ്യൂബ് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -