സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവം ക്ലാസ് ബഹിഷ്‌ക്കരിച്ച് സമരം തുടരാന്‍ വിദ്യാര്‍ത്ഥികളുടെ തീരുമാനം.പി ടി എ ഒഴിവാക്കി സ്‌കൂള്‍ മനേജ്മെന്റ് കമ്മറ്റി രൂപീകരിക്കുക, സ്‌കൂളില്‍ നിന്ന് സസ്പെന്റ് ചെയ്ത മൂന്ന് അധ്യാപകരില്‍ രണ്ട് പേരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്.വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വരും ദിവസങ്ങളിലും സമരം തുരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. വിദ്യാര്‍ത്ഥിനി മരിക്കാനിടയായതില്‍ കാരണക്കാരായ സ്‌കൂള്‍ അധ്യാപകനെയും എച്ച്.എമ്മിനെയും സര്‍വ്വീസില്‍ നിന്ന് പുറത്താക്കുക , പിടിഎ എന്ന സംവിധാനം ഒഴിവാക്കി സ്‌കൂള്‍ മാനേജ്മെന്റ് കമ്മറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് തിങ്കളാഴ്ചയും പഠിപ്പുമുടക്കി പ്രതിഷേധിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനമെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ അഭയ്ജോസ് പറഞ്ഞു. വിദ്യാര്‍ത്ഥി മരണപ്പെട്ട ദിവസം മുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചുവരുകയാണ്.
- Advertisement -
- Advertisement -