- Advertisement -

- Advertisement -

നിര്‍ദ്ധനകുടുംബത്തിന് സൗജന്യ വൈദ്യുതി

0

ചുറ്റുപാടുമുള്ള മുഴുവന്‍ വീടുകളിലും വൈദ്യുതിവെളിച്ചമുള്ളപ്പോള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന മേപ്പാടി കുന്നമംഗലംവയലിലെ നിര്‍ദ്ധനകുടുംബത്തിന് സഹായഹസ്തവുമായി മേപ്പാടി കെ.എസ്.ഇ.ബി.സെക്ഷന്‍ ജീവനക്കാര്‍ രംഗത്തുവന്ന് മാതൃകയായി. അപേക്ഷ സ്വീകരിച്ച് വയറിംഗ് ജോലികളും മുഴുവന്‍ ചിലവുകളും സൗജന്യമായി ചെയ്ത് ഒറ്റ ദിവസം കൊണ്ട് കണക്ഷന്‍ നല്‍കിയാണ് ജീവനക്കാര്‍ മനുഷ്യസ്‌നേഹത്തിന്റെ മാതൃക സൃഷ്ടിച്ചത്. കെ.എസ്.ഇ.ബി. ജീവനക്കാര്‍ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി. കുന്നമംഗലംവയല്‍ തനിയംപുറത്ത് ബാബുവിന്റെ വീട്ടിലാണ് വൈദ്യുതി എത്തിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page