- Advertisement -

- Advertisement -

കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം

0

മാളങ്ങള്‍ നിറഞ്ഞ സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ നഗരസഭ അധികൃതരുടെ നടപടിക്കെതിരെ മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.ബത്തേരി സര്‍വ്വജന സ്‌കൂളിലെ ക്ലാസ്സ് മുറിയില്‍ നിന്നും വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ നഗരസഭ അധികൃതര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി നഗരസഭാ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

എട്ടോളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ഓഫീസ് ഗേറ്റിനു മുന്നില്‍ നിലയുറപ്പിച്ചു. കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയനഗരസഭ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. ഇതിനിടെ സമീപത്തുണ്ടായിരുന്ന പൊലീസ് എത്തി ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുവെങ്കിലും പ്രവര്‍ത്തകര്‍ മുദ്രാവാക്യവിളികള്‍ തുടര്‍ന്നു. ഇതോടെ സ്ഥലത്തെത്തിയ ബത്തേരി സി ഐ എം. ഡി സുനിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. രാവിലെ പത്തരയായിട്ടും നഗരസഭ ഓഫീസില്‍ ജീവനക്കാര്‍ എത്തിയില്ലന്നും ഇവര്‍ ആരോപിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page