ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സയും ഞായറാഴ്ച്ചകളില്‍ ഒ.പി.യും ഇല്ലെന്നാരോപിച്ച് ചീരാല്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി.ചീരാല്‍ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ധര്‍ണ കെ.പി.സി.സി.എക്സിക്യൂട്ടീവ് അംഗം കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. ചീരാല്‍ മണ്ഡലം പ്രസിഡന്റ് എം.കെ.രവീന്ദ്രന് അധ്യക്ഷനായിരുന്നു. വിടി ബേബി, ഡിപി രാജശേഖരന്, ഇടക്കല്മോഹനന്, പ്രസന്ന ശശീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -